ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ കുടുംബങ്ങള്‍ക്കും യാത്രയാകാം – ബിസിസിഐ

India Test Ajinke Axer Gill Panth Kohli
Photo: Twitter/@BCCI
- Advertisement -

ഇംഗ്ലണ്ടിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി യാത്രയാകുന്ന ഇന്ത്യന്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും യാത്രയാകാമെന്ന് അറിയിച്ച് ബിസിസിഐ. മേയ് 25ന് ഇന്ത്യന്‍ ടീം ഒരുമിച്ചെത്തിയ ശേഷം എട്ട് ദിവസത്തെ ക്വാറന്റീന് വിധേയരാകുമെന്നും അതിന് ശേഷം ജൂണ്‍ 2ന് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

അവിടെ ചെന്ന ശേഷം ടീം 10 ദിവസത്തെ ക്വാറന്റീനിലായിരിക്കുമെന്നും എന്നാല്‍ അതിനൊപ്പം നിയന്ത്രിതമായ പരിശീലനം ടീമിന് നടത്തുവാനുള്ള അനുമതിയുണ്ടാകുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

Advertisement