സ്റ്റുവര്‍ട് ബ്രോഡ് ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല, അങ്ങനെയെങ്കില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി ബ്രോഡ് ഇല്ലാതെ ഇംഗ്ലണ്ട്

സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേക്കില്ല എന്ന് സൂചന. ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും അവസരം കൊടുക്കുന്നതിനായാണ് ബ്രോഡിനെ ടീമില്‍ നിന്ന് പുറത്ത് ഇരുത്തുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. ജെയിംസ് ആന്‍ഡേഴ്സണോടൊപ്പം ജോഫ്രയും മാര്‍ക്ക് വുഡും ആവും പേസ് ബൗളിംഗ് ദൗത്യം ഏറ്റെടുക്കുക.

ടീമിലെ ഏക സ്പിന്നര്‍ ഡോം ബെസ്സിന് അവസരം ലഭിയ്ക്കുന്നില്ലേല്‍ ബ്രോഡിനെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പേസ് ബൗളിംഗിനെ ആയേക്കാം ഇംഗ്ലണ്ട് ആശ്രയിക്കുക. സ്റ്റുവര്‍ട് ബ്രോഡ് പുറത്തിരിക്കുകയാണെങ്കില്‍ എട്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാവും താരം ടീമിന് പുറത്തിരിക്കുക.

Previous articleചെൽസിയുടെ പുതിയ എവേ ജേഴ്സിയും എത്തി
Next articleയുവതാരങ്ങൾ ഏറെ, എസ്പാൻയോളിനെതിരായ ബാഴ്സ സ്ക്വാഡ് പ്രഖ്യാപിച്ചു