യുവതാരങ്ങൾ ഏറെ, എസ്പാൻയോളിനെതിരായ ബാഴ്സ സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ ലാലിഗയിൽ നിർണായക പോരാട്ടത്തിൽ എസ്പാൻയോളിനെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഏഴോളം ബാഴ്സലോണ യുവതാരങ്ങളെ സെറ്റിയൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൻസു ഫറ്റി, റിക്വി പുജ് എന്നിവർക്ക് പുറമെ ഇനാകി പെന, കൊലാഡോ, അരോഹോ, മോറർ, മോഞ്ചോ എന്നിവരാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്‌.

സെർജി റൊബേർട്ടോ പരിക് മാറി തിരികെ എത്തിയിട്ടുണ്ട്. ഡിയോങ്, ഉംറ്റിറ്റി, ഫിർപോ എന്നിവരൊന്നും പരിക്ക് കാരണം സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്‌. നാളെ ജയിച്ചാൽ റയലിനെക്കാൾ ഒരു പോയന്റ് മാത്രം പിറകിൽ എത്താൻ ബാഴ്സലോണക്ക് ആകും.

Previous articleസ്റ്റുവര്‍ട് ബ്രോഡ് ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല, അങ്ങനെയെങ്കില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി ബ്രോഡ് ഇല്ലാതെ ഇംഗ്ലണ്ട്
Next articleരണ്ട് യുവ ഗോൾകീപ്പർമാർ എഫ് സി ഗോവയിൽ