ചെൽസിയുടെ പുതിയ എവേ ജേഴ്സിയും എത്തി

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ചെൽസി പുതിയ എവേ ജേഴ്സിയും അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച ഹോം ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ആണ് എവേ ജേഴ്സി എത്തുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ചെൽസിയുടെ കിറ്റ് ഒരുക്കിയിരിന്നത്‌. എവേ കിറ്റ് ജൂലൈ 30 മുതൽ ഓൺലൈൻ സ്റ്റോറിൽ ലഭിക്കും. ഹോം കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ചെൽസി അടുത്ത എവേ മത്സരത്തിൽ ഈ പുതിയ ജേഴ്സി അണിയും. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ആണ് ചെൽസിയുടെ മത്സരം.

Advertisement