ബ്രോഡ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്

500 ടെസ്റ്റ് വിക്കറ്റെന്ന അഭിമാന നേട്ടത്തിന് ഒരു വിക്കറ്റ് അകലെയാണ് സ്റ്റുവര്‍ട് ബ്രോഡ്. ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന ബഹുമതിയാണ് സ്റ്റുവര്‍ട് ബ്രോഡിനെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നാലാം ദിവസം മഴ മൂലം ഉപേക്ഷിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ ബ്രോഡ് ഇന്നലെ ചിലപ്പോള്‍ ഈ നേട്ടം സ്വന്തമാക്കുമായിരുന്നു.

കോര്‍ട്നി വാല്‍ഷ്, ഗ്ലെന്‍ മക്ഗ്രാത്ത്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഫാസ്റ്റ് ബൗളര്‍മാര്‍. ബ്രോഡ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രോസ്സ് അഭിപ്രായപ്പെട്ടത്.

ബ്രോഡിനൊത്ത് 47 ടെസ്റ്റുകള്‍ കളിച്ച തനിക്ക് തോന്നിയത് വലിയ സ്റ്റേജുകളിലും സമ്മര്‍ദ്ദത്തിലും താരം തന്റെ മികവുറ്റ പ്രകടനം എന്നും പുറത്തെടുക്കാറുണ്ടെന്നാണ്. താന്‍ അദ്ദേഹത്തെ കണ്ട കാലം മുതല്‍ ഫാസ്റ്റ് ബൗളര്‍ക്കുള്ള സര്‍വ്വ ഗുണങ്ങളുമുള്ള താരമാണെന്നാണ് കരുതിയതെന്നും സ്ട്രോസ്സ് വ്യക്തമാക്കി.