ഗാർസിയ ഇനി വലൻസിയയുടെ പരിശീലകൻ

- Advertisement -

മുൻ വാറ്റ്ഫോർഡ് പരിശീലകൻ ഹാവി ഗാർസിയ പരിശീലക രംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. ലാലിഗ ക്ലബായ വലൻസിയയുമായി ഗാർസിയ പുതിയ കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറിലാണ് ഗാർസിയ ഒപ്പുവെച്ചത്. വലൻസിയയെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക ആകും ഗാർസിയയുടെ പ്രധാന ചുമതല. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ വാറ്റ്ഫോർഡിന് ഒപ്പം അത്ഭുതങ്ങൾ കാണിക്കാൻ ഗാർസിയക്ക് ആയിരുന്നു. എന്നാൽ പിന്നീട് വാറ്റ്ഫോർഡ് അദ്ദേഹത്തെ പുറത്താക്കുക ആയിരുന്നു.

ഈ പ്രീമിയർ ലീഗ് സീസണിലെ ആദ്യ നാലു മത്സരങ്ങളുടെ ഫലം കൊണ്ട് ഗാർസിയയെ പുറത്താക്കിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയന്റ് എന്ന നേട്ടത്തിൽ ഗാർസിയ ക്ലബിനെ എത്തിച്ചിരുന്നു. ഒപ്പം എഫ് എ കപ്പ് ഫൈനലിലും ഗാർസിയ വാറ്റ്ഫോർഡിനെ എത്തിച്ചിരുന്നു. മുമ്പ് റുബെൻ കസാൻ, മലാഗ തുടങ്ങിയ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ച ആളാണ് ഗാർസിയ.

Advertisement