ബാഴ്സലോണയ്ക്കായി ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല എന്ന് ആർതുർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വിട്ട് യുവന്റസിലേക്ക് പോകാൻ തീരുമാനിച്ച ആർതുർ തന്റെ കരാർ അവസാനിക്കും മുമ്പ് തന്നെ ബാഴ്സലോണയുമായി ഉടക്കിയിരിക്കുകയാണ്. താൻ ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കില്ല എന്നാണ് ആർതുർ പറയുന്നത്. ഇപ്പോൾ ബ്രസീലിൽ ഉള്ള ആർതുർ ബാഴ്സലോയുടെ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കില്ല.

തന്നോട് ബാഴ്സലോണ പെരുമാറിയ രീതി ശരിയല്ല എന്ന് ആർതുർ പറയുന്നു. യുവന്റസുമായി കരാർ ഒപ്പുവെച്ച ശേഷം സെറ്റിയൻ ആർതുറിനെ ബാഴ്സലോണയിൽ കളിപ്പിച്ചിരുന്നില്ല. അത് ആർതുറിന് വലിയ നിരാശയാണ് നൽകിയത്. ഇതാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ താനില്ല എന്ന് ആർതുർ പറയാൻ കാരണം. തന്റെ കരാർ ഉടൻ തന്നെ റദ്ദാക്കി തരണം എന്നും ആർതുർ ആവശ്യപ്പെടുന്നു. എന്നാൽ ആർതുർ മടങ്ങി എത്തിയില്ല എങ്കിൽ താരത്തിനെതിരെ നടപടി എടുക്കും എന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു.