വെസ്റ്റിന്‍ഡീസിനെ 169 റൺസിലൊതുക്കി ന്യൂസിലാണ്ട്

വെസ്റ്റിന്റീസുമായുള്ള രണ്ടാം ഏകദിനത്തിലും മികച്ച ബൗളിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച വെസ്റ്റിന്‍ഡീസിന് 169/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

46 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് ടോപ് സ്കോറര്‍ ആയപ്പോള്‍ 30 റൺസ് നേടിയ ചീനെല്ലേ ഹെന്‍റി ആണ് രണ്ടാമത്തെ പ്രധാന സ്കോറര്‍. ന്യൂസിലാണ്ടിനായി ഈഡന്‍ കാര്‍സൺ മൂന്നും ഹെയ്‍ലി ജെന്‍സന്‍ രണ്ടും വിക്കറ്റ് നേടി.