അര്‍ദ്ധ ശതകത്തിന് ശേഷം സ്റ്റോക്സ് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

Benstokespant
- Advertisement -

അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ആദ്യ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ജോണി ബൈര്‍സ്റ്റോ – ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 48 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബൈര്‍സ്റ്റോയെ പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു.

Mohammedsiraj

ബെന്‍ സ്റ്റോക്സും ഒല്ലി പോപും 33 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ മുന്നോട്ട് നയിച്ചുവെങ്കിലും തന്റെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ സ്റ്റോക്സ് പുറത്താകുകയായിരുന്നു. 55 റണ്‍സാണ് സ്റ്റോക്സ് നേടിയത്.

ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 144/5 എന്ന നിലയില്‍ ആണ്. 21 റണ്‍സുമായി ഒല്ലി പോപും 15 റണ്‍സ് നേടി ഡാനിയേല്‍ ലോറന്‍സും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 23 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയിട്ടുള്ളത്.

Advertisement