ഷോണ്‍ പൊള്ളോക്കിനൊപ്പമെത്തി സ്റ്റെയിന്‍

- Advertisement -

ഗോളില്‍ ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ നേട്ടമാണ് പേസ് ബോളര്‍ ഡെയില്‍ സ്റ്റെയിന്‍ നേടിയത്. സ്പിന്നര്‍മാര്‍ക്ക് ആധിപത്യമുള്ള പിച്ചില്‍ തങ്ങളുടെ വ്യക്തിഗത നേട്ടം കൊയ്യാനായി എന്നല്ലാതെ കാര്യമായ പ്രഭാവമുണ്ടാക്കുവാന് ‍സ്റ്റെയിനിനു ആയിരുന്നില്ല. 421 ടെസ്റ്റ് വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിനു ഒപ്പമെത്തി.

ഷോണ്‍ പൊള്ളോക്കിനൊപ്പമാണ് സ്റ്റെയിന്‍ ഈ നേട്ടം പങ്കുവെയ്ക്കുന്നത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായ ലക്ഷന്‍ സണ്ടകനെ പുറത്താക്കിയാണ് ഈ ഇതിഹാസ നേട്ടം സ്റ്റെയിന്‍ നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് സ്റ്റെയിന്‍ വീണ്ടും മടങ്ങിയെത്തുന്നത്. ഇരു ഇന്നിംഗ്സുകളിലായി താരത്തിനു രണ്ട് വിക്കറ്റ് മാത്രമാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement