ടെസ്റ്റില്‍ 150 വിക്കറ്റുമായി റബാഡ, നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

- Advertisement -

23 വയസ്സും 50 ദിവസവും പ്രായമെത്തി നില്‍ക്കുന്ന കാഗിസോ റബാഡയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് ഇന്ന് ലങ്കയിലെ ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ യുവ പേസ് ബൗളറെ തേടിയെത്തിയത്. സ്പിന്നര്‍ കേശവ് മഹാരാജ് മുന്‍തൂക്കം നേടിയ ഇന്നിംഗ്സില്‍ 3 വിക്കറ്റാണ് റബാഡ സ്വന്തമാക്കിയത്.

2003ല്‍ 23 വയസ്സും 106 ദിവസും എത്തി നില്‍ക്കെ 150 ടെസ്റ്റ് വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ഇരു ഇന്നിംഗ്സിലുമായി ഗോളില്‍ റബാഡ 7 വിക്കറ്റാണ് നേടിയത്. വെറോണ്‍ ഫിലാന്‍ഡറും ഡെയില്‍ സ്റ്റെയിനും ചേര്‍ന്ന് മൂന്ന് വിക്കറ്റാണ് രണ്ട് ഇന്നിംഗ്സുകളിലായി നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement