“ടെസ്റ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്”

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്ത് സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും വസിം ജാഫർ പറഞ്ഞു. അത്കൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്നും വസിം ജാഫർ പറഞ്ഞു.

അതെ സമയം ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണെന്നും വസിം ജാഫർ പറഞ്ഞു. നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 50ന് മുകളിൽ ആവറേജുള്ള ഏക ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ താരം രോഹിത് ശർമ്മയെക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്നും വിരാട് കോഹ്‌ലി പുലർത്തുന്ന സ്ഥിരതയാണ് താരത്തെ രോഹിത് ശർമ്മയിൽ നിന്ന് വിത്യസ്തനാക്കുന്നതെന്നും വസിം ജാഫർ പറഞ്ഞു.

Previous articleവംശീയതക്ക് എതിരെ പോരാടാൻ 100 മില്യൺ നൽകും എന്ന് മൈക്കിൾ ജോർദാൻ
Next articleപെഡ്രോ റോമയിലേക്ക് അടുക്കുന്നു