അയര്‍ലണ്ടിനെതിരെ നെതര്‍ലാണ്ട്സിന് പരമ്പര വിജയം

Stephanmyburg
- Advertisement -

മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് കുറ‍ഞ്ഞ സ്കോര്‍ കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 49.2 ഓവറിൽ 163 റൺസിന് ഓള്‍ഔട്ട് ആയപ്പോൾ 45.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാമ് നെതര്‍ലാണ്ട്സ് ലക്ഷ്യം മറികടന്നത്. വിജയത്തോടെ ലോകകപ്പ് സൂപ്പര്‍ ലീഗ് ടേബിളിൽ വിലയേറിയ 20 പോയിന്റ് സ്വന്തമാക്കുവാന്‍ ഓറഞ്ച് പടയ്ക്കായി.

ഹാരി ടെക്ടര്‍(58), ഡോക്ക്രെൽ(40) എന്നിവരാണ് അയര്‍ലണ്ടിന്റെ ബാറ്റിംഗ് പതനത്തിനിടയിലും പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചത്. മൂന്ന് വീതം വിക്കറ്റ് നേടി ഫ്രെഡ് ക്ലാസ്സെനും വാന്‍‍ ബീക്കും നെതര്‍ലാണ്ട്സ് ബൗളര്‍മാരിൽ തിളങ്ങി.

ഓപ്പണര്‍ സ്റ്റെഫാന്‍ മൈബര്‍ഗ് 74 റൺസുമായി 43ാം ഓവര്‍ വരെ ക്രീസിൽ നിന്ന് നെതര്‍ലാണ്ട്സിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. താരം പുറത്താകുമ്പോൾ ലക്ഷ്യം 8 റൺസ് അകലെ മാത്രമായിരുന്നു. മാക്സ് ഒദൗദ് 36 റൺസ് നേടി. അയര്‍ലണ്ട് ബൗളര്‍മാരിൽ സിമി സിംഗ് 3 വിക്കറ്റ് നേടി.

Advertisement