ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്.
ഓപ്പണര്‍മാരായ യശസ്വി ജൈസ്വാളും പ്രിയാങ്ക് പഞ്ചൽ(40) ചേര്‍ന്ന് 110 റൺസ് ആണ് ഒന്നാം വിക്കറ്റിൽ നേടിയത്. 72 റൺസിന്റെ ലീഡ് വെസ്റ്റ് സോണിന്റെ കൈവശമുണ്ട്. 68 റൺസ് നേടിയ ജൈസ്വാളും 13 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. സായി കിഷോറിനാണ് പ്രിയാങ്ക് പഞ്ചലിന്റെ വിക്കറ്റ്.
ചിന്തന്‍ ഗജ രവി തേജയെയും സായി കിഷോറിനെയും പുറത്താക്കിയപ്പോള്‍ ബേസിൽ തമ്പിയെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. തേജ 34 റൺസ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്. ഉനഡ്കട് നാലും അതിത് സേഥ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചിന്തന്‍ ഗജ രണ്ട് വിക്കറ്റിന് ഉടമയായി.













