ലോര്‍ഡ്സിലെ മത്സരം വികാരനിര്‍ഭരമാകും -ഹര്‍മ്മന്‍പ്രീത് കൗര്‍

Sports Correspondent

Jhulangoswami

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെ മൂന്നാം ഏകദിനത്തിൽ നേരിടുമ്പോള്‍ തന്റെ 20 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് ജൂലന്‍ ഗോസ്വാമി വിരാമം കുറിയ്ക്കും. അത് ഇന്ത്യന്‍ ടീമിനെ ഏറെ വൈകാരിക നിമിഷങ്ങള്‍ സമ്മാനിക്കുന്ന മത്സരം ആയിരിക്കുമെന്നാണ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പറഞ്ഞത്.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേടിയെങ്കിലും മൂന്നാം മത്സരവും വിജയിച്ച് ജൂലന്‍ ഗോസ്വാമിയ്ക്ക് അനുയോജ്യമായ യാത്രയയപ്പ് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഹര്‍മ്മന്‍പ്രീത് പറഞ്ഞിരുന്നു.

Jhulankaur കൗര്‍ജൂലന്റെ അവസാന മത്സരം ആണെന്നതിനാൽ തന്നെ അത് ഏറെ പ്രാധാന്യമുള്ള മത്സരം ആയിരിക്കും. ഒട്ടേറെ വൈകാരിക നിമിഷങ്ങള്‍ മത്സരത്തിലുണ്ടാകുമെന്നും ഈ മത്സരം വിജയിക്കുവാന്‍ ടീമിന് അതിയായ ആഗ്രഹം ഉണ്ടെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.

വിജയമാണ് ലക്ഷ്യമെങ്കിലും ജൂലന്റെ അവസാന മത്സരത്തിൽ ടീമംഗങ്ങള്‍ മത്സരം ആസ്വദിക്കുവാന്‍ കൂടിയാവും ശ്രമിക്കുക എന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.