ആദ്യ സെഷനില്‍ ഇമ്രാന്‍ ബട്ടിനെ നഷ്ടം, മികച്ച സ്കോറിലേക്ക് പാക്കിസ്ഥാന്‍ നീങ്ങുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 72/1 എന്ന നിലയില്‍. 34 റണ്‍സുമായി ആബിദ് അലിയും 31 റണ്‍സ് നേടി അസ്ഹര്‍ അലിയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് നേടിയിട്ടുള്ളത്.

2 റണ്‍സ് നേടിയ ഇമ്രാന്‍ ബട്ടിന്റെ വിക്കറ്റാണ് പാക്കിസ്ഥാന്‍ നഷ്ടമായത്. റിച്ചാര്‍ഡ് എന്‍ഗാരാവയ്ക്കാണ് വിക്കറ്റ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു.