ലാഹോറിൽ പാക്കിസ്ഥാന് മികച്ച തുടക്കം

ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 90/1 എന്ന നിലയിൽ. 11 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ അബ്ദുള്ള ഷഫീക്കും അസ്ഹര്‍ അലിയും ചേര്‍ന്ന് 70 റൺസ് നേടി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു.

അബ്ദുള്ള 45 റൺസും അസ്ഹര്‍ അലി 30 റൺസുമാണ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയയുടെ സ്കോര്‍ മറികടക്കുവാന്‍ പാക്കിസ്ഥാന്‍ ഇനിയും 302 റൺസാണ് നേടേണ്ടത്.