ശ്രീലങ്കന്‍ മൂവര്‍ സംഘം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പിന്മാറി

- Advertisement -

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ദിനേശ് ചന്ദിമല്‍, ചന്ദിക ഹതുരുസിംഗ, അസാങ്ക ഗുരുസിന്‍ഹ എന്നിവര്‍ പിന്മാറി. ഐസിസിയുടെ ഹിയറിംഗിനു ശേഷമാണ് ഇവര്‍ ഈ തീരുമാനം എടുത്തത്. വിന്‍ഡീസില്‍ ക്രിക്കറ്റിനു കളങ്കം വരുത്തിയ കുറ്റമാണ് ഐസിസി ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്.

ഇവരുടെ ശിക്ഷ നടപടിയില്‍ ഈ മത്സരങ്ങളും ഉള്‍പ്പെടുത്തുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ ഹിയറിംഗ് കഴിഞ്ഞ് ഐസിസിയുടെ തീരുമാനപ്രകാരമുള്ള ശിക്ഷയെന്താകുമെന്ന് ഉടനെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദിനേശ് ചന്ദിമലിന്റെ അഭാവത്തില്‍ ശ്രീലങ്കയെ ആര് നയിക്കുമെന്നത് വ്യക്തമല്ല. വിന്‍ഡീസില്‍ ദിനേശ് ചന്ദിമലിനു വിലക്ക് ലഭിച്ചപ്പോള്‍ സുരംഗ ലക്മല്‍ ആണ് ടീമിനെ നയിച്ചത്.

ബാര്‍ബഡോസില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച് വിജയത്തിലേക്ക് എത്തിച്ച സുരംഗ ലക്മലിനു തന്നെയാവും ക്യാപ്റ്റന്‍സി ദൗത്യങ്ങള്‍ നല്‍കുവാന്‍ ഏറ്റവുമധികം സാധ്യത. സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസ്, രംഗന ഹെരാത്ത് എന്നിവരാണ് സാധ്യതയുള്ള മറ്റു താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement