ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 262 റൺസ്

Srilanka

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 262 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍. ദസുന്‍ ഷനക(39), ചരിത് അലങ്ക(38), അവിഷ്ക ഫെര്‍ണാണ്ടോ(32), മിനോദ് ഭാനുക(27), ഭാനുക രാജപക്സ(24) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

ലങ്കന്‍ താരങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. കൂട്ടുകെട്ടുകള്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

Chamika

43 റൺസ് നേടിയ ചമിക കരുണാരത്നേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. താരം പുറത്താകാതെ നിന്നപ്പോള്‍ 9ാം വിക്കറ്റിൽ 19 പന്തിൽ 40 റൺസ് ദുഷ്മന്ത ചമീരയ്ക്കൊപ്പം നേടുകയായിരുന്നു.

2 വീതം വിക്കറ്റ് നേടി ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാരിൽ തിളങ്ങിയത്.