ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിക്കും, ടോസ് നേടി പാക്കിസ്ഥാന് ബൗളിംഗ്

Josbuttler

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഓയിന്‍ മോര്‍ഗന് പകരം ജോസ് ബട്‍ലറാണ് ടീമിനെ നയിക്കുന്നത്. മോര്‍ഗന് വിശ്രമം നല്‍കുവാന്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് താരത്തിന്റെ ആവശ്യ പ്രകാരം തീരുമാനിക്കുകയായിരുന്നു.

ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി എത്തുന്ന പാക്കിസ്ഥാന് ഇന്ന് വിജയം നേടിയാൽ പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കുവാനാകും. പാക്കിസ്ഥാന്‍ നിരയിൽ മാറ്റമില്ലാത്തപ്പോള്‍ ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റമാണുള്ളത്. ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും ടീമിലേക്ക് തിരിച്ചെത്തുന്നു.

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Jonny Bairstow, Tom Curran, Chris Jordan, Adil Rashid, Saqib Mahmood, Matthew Parkinson

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Sohaib Maqsood, Fakhar Zaman, Mohammad Hafeez, Azam Khan, Imad Wasim, Shadab Khan, Shaheen Afridi, Haris Rauf, Mohammad Hasnain

Previous articleഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 262 റൺസ്
Next articleയുവതാരങ്ങൾക്ക് ഗോൾ, വിജയത്തോടെ പ്രീസീസൺ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്