പൊരുതിയത് പെരേരമാര്‍ മാത്രം, 193 റണ്‍സിനു ഓള്‍ഔട്ട് ആയി ശ്രീലങ്ക

- Advertisement -

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടി. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡയും തബ്രൈസ് ഷംസിയും ആണ് ലങ്കന്‍ പതനത്തിനു കാരണമായത്. 36/5 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേര-തിസാര പെരേര കൂട്ടുകെട്ടാണ് കരകയറ്റിയത്.

ആറാം വിക്കറ്റില്‍ 92 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 49 റണ്‍സ് നേടിയ തിസാര പെരേരയെ ഷംസി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. എട്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ കുശല്‍ പെരേര 81 റണ്‍സ് നേടിയിരുന്നു. റബാഡയും തബ്രൈസ് ഷംസിയും നാല് വീതം വിക്കറ്റ് നേടി. ലുംഗിസാനി ഗിഡിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement