കരുതലോടെ ശ്രീലങ്ക, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ദിമുത് കരുണാരത്നേ

- Advertisement -

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ ആതിഥേയര്‍ക്ക് നിരാശാജനകമായ ആദ്യ സെഷന്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 89റണ്‍സാണ് േടിയിട്ടുള്ളത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കരുതലോടെയുള്ള ബാറ്റിംഗാണ് ഒഷാഡ ഫെര്‍ണാണ്ടോ പുറത്തെടുത്തത്. 99 പന്തില്‍ നിന്ന് 57 റണ്‍സാണ് ദിമുത് കരുണാരത്നേ നേടിയിട്ടുള്ളത്. ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ ഹാരിസ് സൊഹൈലിനെ കടന്നാക്രമിച്ച് ഒഷാഡ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയായിരുന്നു.

ഒഷാഡ 26 റണ്‍സാണ് നേടിയിട്ടുള്ളത്. ആദ്യ സെഷനിലെ തുടക്കം മുതലാക്കി ശ്രീലങ്ക ഇനിയുള്ള സെഷനുകളില്‍ വേഗത്തില്‍ സ്കോര്‍ ചെയ്യാനാകും ശ്രമിക്കുക. അതേ സമയം ഉച്ച ഭക്ഷണത്തിന് ശേഷം പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയില്ലെങ്കില്‍ ഏറെ കാലത്തിന് ശേഷം നാട്ടില്‍ നടക്കുന്ന മത്സരം പാക്കിസ്ഥാന്‍ കൈവിട്ടേക്കാം.

Advertisement