“ട്രാൻസ്ഫർ വിലക്ക് നീക്കിയെങ്കിലും പക്വതയോടെ മാത്രം നീക്കം” – ലമ്പാർഡ്

- Advertisement -

ചെൽസിയുടെ ട്രാൻസ്ഫർ വിലക്ക് നീക്കി എങ്കിലും ഈ ജനുവരി ട്രാൻസ്ഫറിൽ വലിയ സൈനിംഗുകൾ പ്രതീക്ഷിക്കണ്ട എന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. താനും ക്ലബും ഇപ്പോൾ ഉള്ള ടീമിൽ തൃപ്തരാണെന്ന് ലമ്പാർഡ് പറഞ്ഞു. ബാൻ മാറ്റി എന്നതുകൊണ്ട് മാത്രം ആരെയും സൈൻ ചെയ്യില്ല എന്നും ലമ്പാർഡ് പറഞ്ഞു. ഇപ്പോൾ ഉള്ള ടീമിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും ലമ്പാർഡ് പറഞ്ഞു.

ചെൽസി ഇപ്പോൾ മെച്ചപ്പെട്ടു വരികയാണെന്നും അവസാന ആഴ്ചകളിലെ മോശം ഫലങ്ങളും മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്നും ലമ്പാർഡ് പറഞ്ഞു. ടീം എന്തായാലും ഭാവി കണക്കിലെടുത്ത് മെച്ചപ്പെടുത്തും എന്നും അത് പക്വതയോടു മാത്രമായിരിക്കും എന്നും ലമ്പാർഡ് കൂട്ടിച്ചേർത്തു.

Advertisement