കുശാൽ പെരേരയെ ഉൾപ്പെടുത്തി ഇംഗ്ലണ്ടിനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

- Advertisement -

വിരലിന് പരിക്കേറ്റ കുശാൽ പെരേര ഉൾപ്പെടുത്തി ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പാരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ടീമിൽ ഉൾപെടുത്തിയെങ്കിലും കുശാൽ പെരേര ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല.  രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിൽ ഉള്ളത്.  16 അംഗ സംഘത്തിൽ ശ്രീലങ്കയെ ദിമുത് കരുണരത്നെയാണ് നയിക്കുക.

മൂന്ന് സ്‌പെഷലിസ്റ്റ് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ശ്രീലങ്കൻ ടീം ഇംഗ്ലണ്ടിനെ നേരിടുന്നത്.  ദിൽറുവാൻ പെരേര, ലാസിം എംബഡലിനിയാ, ലക്ഷൺ സണ്ടാകാൻ എന്നിവരാണ് ടീമിൽ ഇടം നേടിയ സ്പിന്നർമാർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മാർച്ച് 19ന് ഗാലെയിൽ വെച്ചും രണ്ടാം ടെസ്റ്റ് മാർച്ച് 27ന് കൊളംബോയിൽ വെച്ചും നടക്കും.

Sri Lanka: Dimuth Karunaratne (captain), Oshada Fernando, Kusal Mendis, Angelo Mathews, Dinesh Chandimal, Kusal Perera, Dhananjaya de Silva, Niroshan Dickwella, Suranga Lakmal, Lahiru Kumara, Vishwa Fernando, Kasun Rajitha, Dilruwan Perera, Lasith Embuldeniya, Lakshan Sandakan and Wanindu Hasaranga.

Advertisement