രഞ്ജി ട്രോഫി ഫൈനലിന് ഒരുക്കിയ പിച്ച് വളരെ മോശമെന്ന് ബംഗാൾ പരിശീലകൻ അരുൺ ലാൽ

- Advertisement -

രഞ്ജി ട്രോഫി ഫൈനലിന് ഒരുക്കിയ പിച്ച് വളരെ മോശമെന്ന് ബംഗാൾ ടീമിന്റെ പരിശീലകൻ അരുൺ ലാൽ. ഫൈനലിന് വേണ്ടി ഒരുക്കിയത് വളരെ മോശം പിച്ചാണെന്നും ഈ കാര്യത്തിൽ ബി.സി.സി.ഐ ഇടപെടണമെന്നും അരുൺ ലാൽ പറഞ്ഞു. സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അരുൺ ലാൽ.

പന്ത് ബാറ്റിലേക്ക് വരുന്നില്ലെന്നും ഇത് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ലെന്നും പന്ത് തീരെ ബൗൺസ് ചെയ്യുന്നില്ലെന്നും അരുൺ ലാൽ പറഞ്ഞു. രഞ്ജി ട്രോഫി ഫൈനൽ ഒരു നിഷ്പക്ഷ വേദിയിൽ ആവണമെന്ന് നിർബന്ധമില്ലെന്നും എന്നാൽ ഒരു നിഷ്പക്ഷ ക്യൂറേറ്ററും മികച്ച രീതിയിൽ പിച്ച് ഒരുക്കിയില്ലെന്നും അരുൺ ലാൽ പറഞ്ഞു. രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 5 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്.

Advertisement