ടോട്ടൻഹാം ആകെ പ്രതിസന്ധിയിൽ, ബെർഗ്വൈനും ഈ സീസണിൽ ഇനി കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഇതിനകം തന്നെ പരിക്ക് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയ ക്ലബാണ് ടോട്ടൻഹാം. അവർക്ക് ഇപ്പോൾ പുതിയ പ്രശ്നം വന്നിരിക്കുകയാണ്.അവരുടെ പുതിയ സൈനിംഗ് ആയ ബെർഗ്വൈനും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ബെർഗ്വൈൻ ഇനി ഈ സീസണിൽ കളിക്കും എന്ന് തനിക്ക് തോന്നുന്നില്ല എന്ന് സ്പർസ് പരിശീലകൻ ജോസെ മൗറീനോ പറഞ്ഞു.

ഇതിനകം തന്നെ ഹാരി കെയ്ൻ, സോൺ എനിവരെ പരിക്ക് കാരണം സീസൺ മുഴുവൻ സ്പർസിനെ നഷ്ടപ്പെട്ടിട്ടുണ്ട്. ബെർഗ്വൈനും കൂടെ പരിക്കേറ്റതോടെ സ്പർസിന്റെ ടോപ്പ് 4 പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഡച്ച് യുവതാരമായ സ്റ്റീവൻ ബെർഗ്വൈനെ ഈ കഴിഞ്ഞ ജനുവരിയിൽ ഡച്ച് ക്ലബായ പി എസ് വി ഐന്തോവനിൽ നിന്നാണ് സ്പർസ് സൈൻ ചെയ്തത്.