ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

- Advertisement -

ദക്ഷിണാഫ്രിക്കയെ 222 റണ്‍സിനു ചുരുട്ടിക്കെട്ടിയ ശേഷം ലങ്കയ്ക്കും ബാറ്റിംഗ് പാളി. മൂന്ന് വിക്കറ്റാണ് 60 റണ്‍സ് നേടുന്നതിനിടെ ടീമിനു നഷ്ടമായത്. 162 റണ്‍സ് പിന്നിലായാണ് ഒന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ലങ്ക അവസാനിപ്പിച്ചത്. ലഹിരു തിരിമന്നേയും(25*) റണ്ണൊന്നുമെടുക്കാതെ കസുന്‍ രജിതയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ഡുവാന്നെ ഒളിവിയര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി 2 വിക്കറ്റുകള്‍ വീഴ്ത്തിയത്. 17 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ കാഗിസോ റബാഡ പുറത്താക്കിയപ്പോള്‍ ഒഷാഡ ഫെര്‍ണാണ്ടോയും(0) കുശല്‍ മെന്‍ഡിസും(16) ഒളിവിയറിനു ഇരയായി.

Advertisement