ഫോളോ ഓണിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിംഗ്സിൽ 174 റൺസിന് ഓള്‍ഔട്ട് ആയ ശേഷം ഫോളോ ഓൺ ചെയ്യപ്പെട്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ലഹിരു തിരിമന്നേയുടെ വിക്കറ്റ് നഷ്ടം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്സിൽ 10/1 എന്ന നിലയിലാണ്.

8 റൺസുമായി ദിമുത് കരുണാരത്നേയും 1 റൺസ് നേടി പതും നിസ്സങ്കയുമാണ് ക്രീസിലുള്ളത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ശ്രീലങ്ക ഇനിയും 390 റൺസ് നേടേണ്ടതുണ്ട്.