നിസ്സംഗതയോടെ നിസ്സങ്ക, 174 റൺസിന് ഓള്‍ഔട്ടായി ശ്രീലങ്ക, ജഡ്ഡുവിന് 5 വിക്കറ്റ്

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിന് മുന്നിൽ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ബാറ്റിംഗിൽ 175 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജ ബൗളിംഗിൽ അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ശ്രീലങ്ക 174 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

108/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കന്‍ നിരയിൽ 61 റൺസുമായി പതും നിസ്സങ്കയാണ് ക്രീസില്‍ പുറത്താകാതെ നിന്നത്. ചരിത് അസലങ്ക 29 റൺസ് നേടി പുറത്തായി.

64ാം ഓവറിൽ വാലറ്റത്തിലെ മൂന്ന് വിക്കറ്റുകള്‍ ജഡേജ വീഴ്ത്തിയപ്പോള്‍ 400 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയോട് ഫോളോ ഓൺ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.