മികച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍, ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ്

Sports Correspondent

Chandimalmatthews
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ ഗോളിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 315/6 എന്ന സ്കോര്‍ നേടി ശ്രീലങ്ക. ദിനേശ് ചന്ദിമൽ 80 റൺസും ഒഷാഡ ഫെര്‍ണാണ്ടോ 50 റൺസും നേടിയപ്പോള്‍ ദിമുത് കരുണാരത്നേ(40), ആ‍‍‍ഞ്ചലോ മാത്യൂസ്(42), ധനന്‍ജയ ഡി സിൽവ(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

42 റൺസുമായി നിരോഷന്‍ ഡിക്ക്വെല്ലയും 6 റൺസ് നേടി ദുനിത് വെല്ലാലാഗേയുമാണ് ക്രീസിലുള്ളത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് നേടി.