പോഗ്ബയ്ക്ക് പരിക്ക്

Newsroom

20220724 163304
Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിൽ എത്തിയ പോൾ പോഗ്ബക്ക് പരിക്ക്. ഇന്ന് യുവന്റസിനായി പരിശീലനത്തിന് ഇറങ്ങിയ പോഗ്ബ പരിക്ക് കാരണം പെട്ടെന്ന് തന്നെ കളം വിട്ടു. താരം മുടന്തിയാണ് കളം വിട്ടത്. പോഗ്ബ 3 ദിവസം ഇനി വിശ്രമിക്കും. അതിനു ശേഷം ടെസ്റ്റുകൾ ചെയ്ത് പരിക്ക് സാരമുള്ളതാണോ അല്ലയോ എന്ന് ക്ലബ് വിലയിരുത്തും. മുട്ടിനാണ് പരിക്ക് എന്നാണ് ആദ്യ റിപ്പോർട്ടുകൾ.

ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്നായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ. ഈ പരിക്ക് സാരമുള്ളതാകരുത് എന്നാകും പോഗ്ബയുടെ പ്രാർത്ഥന