ഗോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 322 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. 6 വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ നയിച്ചത് കീറ്റണ്‍ ജെന്നിംഗ്സിന്റെ അപരാജിത 146 റണ്‍സും ബെന്‍ സ്റ്റോക്സ്(62), ജോസ് ബട്‍ലര്‍(35), ബെന്‍ ഫോക്സ്(37) എന്നിവരുടെ ബാറ്റിംഗ് ശ്രമങ്ങളുമാണ്. 93 ഓവറുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ക്രീസില്‍ ചെലവഴിച്ചത്. ജെന്നിംഗ്സ് 280 പന്തില്‍ നിന്നാണ് 146 റണ്‍സ് നേടിയത്.

ശ്രീലങ്കയ്ക്കായി രംഗന ഹെരാത്ത്, ദില്‍രുവന്‍ പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

462 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 15/0 എന്ന നിലയിലാണ്. കൗശല്‍ സില്‍വ് 8 റണ്‍സും ദിമുത് കരുണാരത്നേ 7 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

Loading...