ദക്ഷിണാഫ്രിക്കയെയും ഇന്ത്യയെയും നേരിടുവാനുള്ള ഓസീസ് ടി20 ടീം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്ക ഇന്ത്യ ടീമുകളെ നേരിടുവാനുള്ള 13 അംഗ ടി20 ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാര്‍ക്കസ് സ്റ്റോയിനിസ്, ജേസണ്‍ ബെഹന്‍ഡ്രോഫ് എന്നിവരാണ് ടീമിലെത്തുന്ന പുതുമുഖങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെ ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടി20യും ഇന്ത്യയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയ കളിക്കുക. നവംബര്‍ 17നു ദക്ഷിണാഫ്രിക്കയെയും നവംബര്‍ 21, 23, 25 തീയ്യതികളില്‍ ഇന്ത്യയെയും ഓസ്ട്രേലിയ നേരിടും.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, അലക്സ് കാറെ, ആഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹന്‍ഡ്രോഫ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ മക്ഡര്‍മട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍കസ് സ്റ്റോയിനിസ്, ആന്‍‍ഡ്രൂ ടൈ, ആഡം സംപ