സീനിയര്‍ താരങ്ങളെ ഒഴിവാക്കി ബംഗ്ലാദേശിലേക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

സീനിയര്‍ താരങ്ങളായ ദിമുത് കരുണാരത്നേ, ആഞ്ചോ മാത്യൂസ്, ദിനേശ് ചന്ദിമല്‍ എന്നിവരെ ഒഴിവാക്കി യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക. പുതിയ ക്യാപ്റ്റന്‍ കുശല്‍ ജനിത് പെരേരയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘത്തെയാണ് ലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ദിമുതിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ സെലക്ടര്‍മാര്‍ താരത്തിനെ ഇനി പരിമിത ഓവര്‍ ക്രിക്കറ്റില്‍ പരിഗണിക്കില്ലെന്ന് നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു.

കുശല്‍ മെന്‍ഡിസ് ആണ് വൈസ് ക്യാപ്റ്റന്‍. 2023 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുള്ള നടപടികളാണ് ഇതെന്ന് വേണം വിലയിരുത്തുവാന്‍.

ശ്രീലങ്ക: Kusal Perera (C), Kusal Mendis (VC), Danushka Gunathilaka, Pathum Nissanka, Dhananjaya de Silva, Ashen Bandara, Niroshan Dickwella, Dasun Shanka, Isuru Udana, Dushmantha Chameera, Ramesh Mendis, Lakshan Sandakan, Akila Dhananjaya, Wanindu Hasaranga, Chamika Karunaratne, Asitha Fernando, Binura Fernando, Shiran Fernando.

Previous articleലിവർപൂളുമായുള്ള മത്സരം നടത്താൻ അനുവദിക്കണം എന്ന് ആരാധകരോട് ഒലെയുടെ അപേക്ഷ
Next articleബാഴ്സലോണ ഇന്ന് ലെവന്റെയ്ക്കെതിരെ, വിജയിച്ചാൽ തൽക്കാലം ഒന്നാമത് എത്താം