ബാഴ്സലോണ ഇന്ന് ലെവന്റെയ്ക്കെതിരെ, വിജയിച്ചാൽ തൽക്കാലം ഒന്നാമത് എത്താം

Barcelona Messi Busquets
- Advertisement -

ലലിഗയിൽ ഇന്ന് ബാഴ്സലോണ വീണ്ടും ഇറങ്ങും. ഇന്ന് എവേ മത്സരത്തിലെ ലെവന്റെയെ ആകും ബാഴ്സലോണ നേരിടുക. അവശേഷിക്കുന്ന മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നാണിത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് തൽക്കാലം ഒന്നാം സ്ഥാനത്ത് എത്താം. ബാഴ്സലോണക്ക് മുന്നിൽ ഉള്ള റയൽ മാഡ്രിഡ് വ്യാഴാഴ്ചയും അത്ലറ്റിക്കോ മാഡ്രിഡ് നാളെയും ആണ് അവരുടെ മത്സരങ്ങൾ കളിക്കുന്നത്. ഇന്ന് വിജയിച്ചാൽ അവർക്കു മേൽ സമ്മർദ്ദം ഉയർത്താനും ബാഴ്സലോണക്ക് ആവും.

ലീഗിൽ 14ആം സ്ഥാനത്തുള്ള ടീമാണ് ലെവന്റെ. എങ്കിലും വലിയ ടീമുകളെ അട്ടിമറിക്കുന്ന ശീലം ലെവന്റെയ്ക്ക് ഉണ്ട്. ബാഴ്സലോണ ഇപ്പോൾ 75 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാ‌ണ്. 77 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് ലീഗിൽ ഒന്നാമതുള്ളത്. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം ഫേസ്ബുക്കിൽ കാണാം.

Advertisement