ലിവർപൂളുമായുള്ള മത്സരം നടത്താൻ അനുവദിക്കണം എന്ന് ആരാധകരോട് ഒലെയുടെ അപേക്ഷ

20210506 113914
Image Credit: Twitter
- Advertisement -

മറ്റന്നാൾ ഓൾഡ് ട്രാഫോർഡിൽ നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധ പരുപാടികൾ ആണ് പദ്ധതിയിടുന്നത്. ഒരാഴ്ച മുമ്പ് നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ളത്. എന്നാൽ ആരാധകരുടെ വലിയ പ്രതിഷേധം കാരണം മത്സരം മാറ്റിവെക്കേണ്ടി വരികയായിരുന്നു. മറ്റന്നാളും ഇതാവർത്തിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പിഴ നൽകേണ്ടി വന്നേക്കും.

ആരാധകർക്ക് പ്രതിഷേധിക്കാം എന്നും എന്നാൽ അത് സമാധാനപരമാകണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു‌. മത്സരം നടക്കണം എന്നാണ് താനും താരങ്ങളും ആഗ്രഹിക്കുന്നത്. മത്സരം വിജയിച്ച് അവരെ സന്തോഷിപ്പിക്കാൻ ആണ് ടീം ശ്രമിക്കുന്നത് എന്നും ഒലെ പറഞ്ഞു. പ്രതിഷേധങ്ങൾ കഴിഞ്ഞ തവണ പോലെ ആകില്ല എന്ന് ഒലെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Advertisement