ശ്രീലങ്ക മികച്ച നിലയിൽ

Newsroom

Img 20220709 181627
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ശ്രീലങ്ക മികച്ച നിലയിൽ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 364 റൺസിന് എറിഞ്ഞിട്ട ശ്രീലങ്ക ഇപ്പോൾ 184-2 എന്ന നിലയിലാണ്‌. 152 പന്തിൽ 84 റൺസുമായി കുശാൽ മെൻഡിസും 6 റൺസുമായി മാത്യൂസുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്‌.

86 റൺസ് എടുത്ത ക്യാപ്റ്റൻ കരുണരത്നെയും 6 റൺസ് എടുത്ത ഓപ്പണർ നിസാങ്കയും ആണ് പുറത്തായത്. സ്റ്റാർകും സ്പെസണും ഓസ്ട്രേലിയക്കായി വിക്കറ്റുകൾ വീഴ്ത്തി. പുറത്താകാതെ 145 റൺസ് എടുത്റ്റ്ഗ സ്റ്റീവ് സ്മിത്തിന്റെ മികവിലായിരുന്നു ഓസ്ട്രേലിയ 364 റൺസ് എടുത്തത്. ലബുഷാനെയും ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടിയിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കയ്ക്ക് ആയി 6 വിക്കറ്റുകൾ വീഴ്ത്തി.