ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി

Photo: Twitter/@OfficialSLC
- Advertisement -

കൊറോണ വൈറസ് ബാധയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ 13 അംഗ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ 12 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിന് തുടക്കം കുറിച്ചു. പരിശീലകനും നാല് സഹ പരിശീലകരും ഉൾപ്പെട്ട സംഘത്തിൽ കൂടുതലും ബൗളർമാരാണ് ഉള്ളത്. കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ചിൽ ശ്രീലങ്കയിൽ ക്രിക്കറ്റ് നിർത്തിവെച്ചതിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ അടക്കമുള്ള 13 താരങ്ങൾ കൊളംബോ ക്രിക്കറ്റ് ക്ലബ്ബിലാണ് താമസിക്കുന്നത്. ശ്രീലങ്കക്ക് ജൂലൈ മാസത്തിൽ നടക്കേണ്ട ഇന്ത്യയുമായുള്ള പരമ്പരയാണ് മുൻപിലുള്ളത്. അതെ സമയം ഈ പരമ്പരയുടെ കാര്യത്തിൽ ഇന്ത്യ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അന്തർദേശീയ യാത്ര തുടങ്ങിയതിന് ശേഷം മാത്രം പരമ്പരയുടെ കാര്യത്തിൽ തീരുമാനം എടുക്കാമെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.

Advertisement