ശ്രീലങ്കന്‍ ടീമിലും കൊറോണ, ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ആരംഭിക്കാനിരുന്നത് ഇന്ന്

Srilanka
- Advertisement -

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ഇന്നാരംഭിക്കുന്നതിന് തൊട്ട് മുമ്പ് ശ്രീലങ്കന്‍ ടീമില്‍ കൊറോണ സ്ഥിരീകരിച്ചു. രണ്ട് താരങ്ങളും ഒരു കോച്ചിംഗ് സ്റ്റാഫിനുമാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും ഇസ്രു ഉഡാനയുടെയും ചാമിന്ദ വാസിന്റെയും രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയതായാണ് വിവരം ലഭിയ്ക്കുന്നത്.

ഷിരന്‍ ഫെര്‍ണാണ്ടോയ്ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. താരത്തിന് യാതൊരു രോഗ ലക്ഷണങ്ങളുമില്ല എന്നാണ് അറിയുന്നത്. ബംഗ്ലാദേശ് ശ്രീലങ്ക പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement