ഏപ്രിലില്‍ ശ്രീലങ്ക – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏപ്രിലില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നടക്കുമെന്ന് അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്. 2020 ജൂലൈയില്‍ നടക്കാനിരുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര പിന്നീട് അതേ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിയെങ്കിലും ആ സമയത്തും പരമ്പര നടക്കാതെ മാറ്റിവയ്ക്കപ്പെടുകയായിരുന്നു.

ഏപ്രില്‍ 12ന് ശ്രീലങ്കയില്‍ ബംഗ്ലാദേശ് എത്തുമെന്നും ടെസ്റ്റ് മത്സരങ്ങള്‍ ഏപ്രില്‍ 21 മുതല്‍ 25 വരെയും ഏപ്രില്‍ 29 മുതല്‍ മേയ് 3 വരെയും നടക്കുമെന്നാണ് അറിയുന്നത്. ഇരു മത്സരങ്ങളും ശ്രീലങ്കയിലെ പല്ലേകേലേ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ഇംഗ്ലണ്ട് ശ്രീലങ്ക സന്ദര്‍ശിച്ചപ്പോളുണ്ടായിരുന്ന പ്രൊട്ടോക്കോളുകളാകും ബംഗ്ലാദേശിനും ബാധകമെന്നാണ് അറിയുന്നത്.