16 വര്‍ഷത്തെ കരിയറിന് അവസാനം കുറിച്ച് അയര്‍ലണ്ട് മുന്‍ നായകന്‍

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട് മുന്‍ നായകന്‍ ഗാരി വില്‍സണ്‍. 16 വര്‍ഷത്തെ കരിയറിനാണ് റിട്ടയര്‍മെന്റ് പ്രഖ്യാപനത്തിലൂടെ ഗാരി വില്‍സണ്‍ അവസാനം കുറിയ്ക്കുന്നത്. ഇന്ത്യയ്ക്കെതിരെ 2007ല്‍ ആണ് താരത്തിന്റെ അരങ്ങേറ്റം. 105 ഏകദിനങ്ങലില്‍ നിന്നായി 2072 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ താരം 83 പുറത്താക്കലുകളിലും പങ്കാളിയായി.

2010ല്‍ നെതര്‍ലാണ്ട്സിനെതിരെ നേടിയ 113 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പരിമിത ഓവര്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റിലായി ഏഴ് ലോകകപ്പില്‍ താരം അയര്‍ലണ്ട് ടീമിന്റെ ഭാഗമായിരുന്നു. അയര്‍ലണ്ടിനെ 26 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള താരം ഈ മത്സരങ്ങളില്‍ 12 എണ്ണത്തില്‍ വിജയം കുറിച്ചു.

81 ടി20 മത്സരങ്ങളില്‍ നിന്നായി അയര്‍ലണ്ടിന് വേണ്ടി 1268 റണ്‍സ് നേടിയ താരം രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു.