22 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

- Advertisement -

ബംഗ്ലാദേശിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 22 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. 23 മുതല്‍ 31 വരെ നടക്കുന്ന മത്സരങ്ങളിലേക്കുള്ള ടീമിന്റെ തിരഞ്ഞെടുപ്പ് കായിക മന്ത്രിയുടെ അനുമതി ലഭിച്ചതോടെയാണ് ശ്രീലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. ടീമിനെ ദിമുത് കരുണാരത്നേ നയിക്കും. ലസിത് മലിംഗ ആദ്യ ഏകദിനത്തിന് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ ജനിത് പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ്, .ഷെഹാന്‍ ജയസൂര്യ, ധനന്‍ജയ ഡി സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലകേ, ദസുന്‍ ഷനക, വനിഡു ഹസരംഗ, അകില ധനന്‍ജയ, അമില അപോന്‍സു, ലക്ഷന്‍ സണ്ടകന്‍, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, കസുന്‍ രജിത, ലഹിരു കുമര, തിസാര പെരേര, ഇസ്രു ഉഡാന, ലഹിരു മധുഷനക

Advertisement