അനായാസ ക്യാച്ചുകള്‍ വരെ കൈവിടുന്ന ശ്രീശാന്ത് ആ ക്യാച്ച് എടുത്തുവെന്ന് വിശ്വസിക്കാനെ ആകുന്നില്ല, വിധിയാണ് ടി0 ലോക കിരീടം ഇന്ത്യയ്ക്ക് നല്‍കിയത്

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം ലഭിച്ചപ്പോള്‍ അതില്‍ ശ്രീശാന്തിനും ഒരു പങ്കുണ്ട്, മിസ്ബ ഉള്‍ ഹക്കിന്റെ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കി ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതില്‍ ശ്രീശാന്തിനും പങ്കുണ്ട്.

4 പന്തില്‍ 6 റണ്‍സ് വേണ്ടപ്പോളാണ് മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. പരിശീലനത്തില്‍ അനായാസ ക്യാച്ചുകള്‍ പോലും കൈവിടുന്ന ശ്രീശാന്താണ് അത് പിടിച്ചതെന്ന് തനിക്ക് വിശ്വസിക്കാനെ ആകുന്നില്ലെന്നാണ് ലോകകപ്പ് ജേതാവ് കൂടിയായ റോബിന്‍ ഉത്തപ്പ പറയുന്നത്.

ക്യാച്ച് പൂര്‍ത്തിയാക്കുമ്പോളും ശ്രീശാന്ത് മുകളിലോട്ട് ആണ് നോക്കിയിരുന്നതെന്നും വിധിയാണ് ആ ലോകകപ്പ് കിരീടം തങ്ങള്‍ക്ക് നേടിക്കൊടുത്തതെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. ശ്രീശാന്തിനെ കണ്ടപ്പോള്‍ മുതല്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത് എങ്ങനെയെങ്കിലും ആ കൈപ്പിടിയില്‍ ഇത് ഒതുങ്ങണമെ എന്നാണെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

Previous articleമെക്സിക്കൻ ഫുട്ബോൾ ലീഗ് ഉപേക്ഷിച്ചു, ആർക്കും കിരീടം നൽകില്ല
Next articleജിങ്കനു വേണ്ടി ഒഡീഷ എഫ് സി രംഗത്ത്