ജിങ്കനു വേണ്ടി ഒഡീഷ എഫ് സി രംഗത്ത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് ജിങ്കനു വേണ്ടി ഒഡീഷ എഫ് സി രംഗത്ത്. ഒഡീഷ എഫ് സി താരത്തിനായി രംഗത്ത് ഉണ്ട് എന്ന് ഒഡീഷ ഉടമ രോഹൻ ശർമ്മ തന്നെയാണ് ജിങ്കനുമായി ചർച്ചകൾ നടത്തുന്നതായി വ്യക്തമാക്കിയത്. പക്ഷെ ഇതുവരെ ജിങ്കനുമായി ഒഡീഷ കരാർ ധാരണയിൽ എത്തിയിട്ടില്ല. ഒഡീഷ ഉൾപ്പെടെ നാല് ഐ എസ് എൽ ക്ലബുകൾ ഇതിനകം തന്നെ ജിങ്കന് കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കൻ ഐ എസ് ല്ലിൽ തന്നെ തുടരും എന്നാണ് കരുതപ്പെടുന്നത്. വിദേശ ക്ലബുകളും ജിങ്കനുമായി ചർച്ചയിലുണ്ട്. പക്ഷെ ഇന്ത്യയിൽ തന്നെ നിന്ന് കിരീടം സ്വന്തമാക്കൽ ആകും ജിങ്കന്റെ ലക്ഷ്യം. വരുന്ന സീസണിൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട എഫ് സി ഗോവയും സിറ്റി ഗ്രൂപ്പ് വന്നതിനു ശേഷം വൻ ട്രാൻസ്ഫറുകൾക്ക് ഒരുങ്ങുന്ന മുംബൈ സിറ്റിയുമാണ് ജിങ്കനെ സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ക്ലബുകൾ.

Advertisement