ഉമിനീര്‍ വിലക്ക്, സ്പിന്നര്‍മാരെയും ബാധിക്കും

ഫാസ്റ്റ് ബൗളര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരെയും ഐസിസിയുടെ പുതിയ നിയമം ബാധിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍. സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്ട് നേടുന്നതില്‍ ഉമിനീര്‍ സഹായിക്കാറുണ്ടെന്നും ഇപ്പോള്‍ ഉമിനീര്‍ ഉപയോഗം ഐസിസി വിലക്കിയതോടെ ബൗളര്‍മാര്‍ കഷ്ടത്തിലാകുകയാണെന്നും മുജീബ് വ്യക്തമാക്കി.

ബൗളര്‍മാരുടെ ശീലമായതിനാല്‍ തന്നെ ശ്രദ്ധിക്കാതെ ഉമിനീര്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടികളിലേക്ക് ഐസിസി നീങ്ങുകയില്ലെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ തങ്ങള്‍ പുതിയ നിയമപ്രകാരം നെറ്റ്സില്‍ പോലും ഉമിനീര്‍ ഉപയോഗിക്കുന്നില്ലെന്ന് മുജീബ് വ്യക്തമാക്കി.

രണ്ട് മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ തീരുമാനത്തിന്റെ ശരിയായ പ്രഭാവം എത്രമാത്രമായിരിക്കും എന്ന് വിലയിരുത്താനാകൂ എന്നും മുജീബ് ഉര്‍ റഹ്മാന്‍ വ്യക്തമാക്കി.

Previous articleഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസമായി മാറും എന്ന് ലൂക് ഷോ
Next articleറൗൾ ജിമിനെസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരം എന്ന് മെക്സിക്കൻ പരിശീലകൻ