റൗൾ ജിമിനെസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരം എന്ന് മെക്സിക്കൻ പരിശീലകൻ

വോൾവ്സിന്റെ സ്ട്രൈക്കറായി പ്രീമിയർ ലീഗിൽ തിളങ്ങുന്ന റൗൾ ജിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കണം എന്ന് മെക്സിക്കൻ ദേശീയ ടീം പരിശീലകനായ ജെറാഡോ മാർട്ടിനോ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലുകാകു പോയത് മുതൽ ഒരു 9ആം നമ്പർ സ്ട്രൈക്കർ ഇല്ല. അതാകാൻ ജിമിനസിന് കഴിയും എന്ന് മാർട്ടിനോ പറയുന്നു. യുണൈറ്റഡിന് ഒരു പാട് മികച്ച ഫോർവേഡ് താരങ്ങൾ ഉണ്ട്. പക്ഷെ ഒരൊറ്റ നല്ല 9ആം നമ്പർ ഇല്ല എന്ന് മാർട്ടിനോ പറഞ്ഞു..

പ്രീമിയർ ലീഗിൽ ഇതിനകം തന്നെ കഴിവു തെളിയിച്ച താരമാണ് ജിമിനസ്. ഒരു വലിയ ക്ലബിലേക്ക് ജിമിനസ് മാറേണ്ട സമയമായെന്നും അദ്ദേഹത്തിനൊപ്പം ദേശീയ ടീമിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന മാർട്ടിനോ പറഞ്ഞു. വോൾവ്സിനായി ഈ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും ഗോളടിച്ചു കൂട്ടിയ താരമാണ് ജിമിനെസ്. താരത്തെ സ്വന്തമാക്കാൻ നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു എങ്കിലും അന്ന് വോൾവ്സ് വിട്ടു നൽകിയിരുന്നില്ല. ഈ സീസണിൽ ഇതുവരെ ലീഗിൽ 16 ഗോളുകൾ ജിമിനസ് അടിച്ചിട്ടുണ്ട്.

Previous articleഉമിനീര്‍ വിലക്ക്, സ്പിന്നര്‍മാരെയും ബാധിക്കും
Next articleചെൽസിയുടെ പുതിയ എവേ ജേഴ്സിയും എത്തി