ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസമായി മാറും എന്ന് ലൂക് ഷോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഇതിഹാസമായി ഗ്രീൻവുഡ് വളരും എന്ന് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇപ്പോൾ തകർപ്പൻ പ്രകടനമാണ് ഗ്രീൻവുഡ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ ഇരട്ട ഗോളുകൾ ഉൾപ്പെടെ 15 ഗോളുകൾ ഇതിനകം തന്നെ ഈ സീസണിൽ ഗ്രീൻവുഡ് നേടി. ഗ്രീൻവുഡിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നില്ല എന്നും താരം ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ച സമയം മുതൽ എത്ര വലിയ ടാലന്റാണ് ഗ്രീൻവുഡ് എന്ന് ബോധ്യമുണ്ടായിരുന്നു എന്ന് ലൂക് ഷോ പറഞ്ഞു.

ഇനി ഗ്രീൻവുഡ് ചെയ്യേണ്ടത് തന്നെ കുറിച്ച് ആൾക്കാർ പറയുന്നത് ശ്രദ്ധിക്കാതെയിരിക്കുകയാണ്. ആൾക്കാർ നല്ലത് പറയുന്നത് ആത്മവിശ്വാസം നൽകും എങ്കിലും അത് പ്രയത്നങ്ങളെ മോശമായി ബാധിക്കും എന്ന് ലൂക് ഷോ പറയുന്നു. ഗ്രീൻവുഡ് അവസാന മാസങ്ങളിൽ ഒരു കുട്ടിയിൽ നിന്ന് ഒരു പുരുഷനായി മാറി എന്നും. പ്രീമിയർ ലീഗിലെ ഡിഫൻഡർമാക്ക് അങ്ങനെ എളുപ്പത്തിൽ ഇനി ഗ്രീൻവുഡിനെ തള്ളിയിടാൻ ആകില്ല എന്നും ലൂക് ഷോ പറഞ്ഞു. ഇതോ പോലെ തുടർന്നാൽ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഇതിഹാസമായി തന്നെ മാറും എന്നും ലൂക് ഷോ പറഞ്ഞു.

Advertisement