ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകളായ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമെ ടി20 ലോകകപ്പ് യുഎഇയിൽ നടക്കുമ്പോള്‍ അവിടെയും സ്പിന്നിന് വലിയ പ്രാധാന്യം വരുമെന്നത് കണക്കിലാക്കി 4 സ്പിന്നര്‍മാരായി ഓസ്ട്രേലിയ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആഡം സംപ, മിച്ചൽ സ്വെപ്സൺ, ആഷ്ടൺ അഗര്‍ എന്നിവര്‍ക്ക് പുറമെ റിസര്‍വ് താരം തന്‍വീര്‍ സംഗയും സ്പിന്നര്‍മാരായി ടീമിനൊപ്പമുണ്ട്. വെസ്റ്റിന്‍ഡീസിലെ പിച്ചിൽ സ്പിന്നിന് സാധ്യതയുണ്ടെന്നും സ്പിന്നര്‍മാര്‍ക്ക് വിന്‍ഡീസിനെതിരെ പവര്‍പ്ലേയിൽ മികവ് പുലര്‍ത്താനാകുമെന്നും അഗര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ തബ്രൈസ് ഷംസിയും ജോര്‍ജ്ജ് ലിന്‍ഡേയും ഇത് തെളിയിച്ചതാണെന്നും അഷ്ടൺ അഗര്‍ വ്യക്തമാക്കി. വലിയ റോളാണ് വിന്‍ഡീസിലെ പവര്‍പ്ലേയിൽ സ്പിന്നര്‍മാര്‍ നടത്തിയത്. എന്നാൽ ചില ദിവസങ്ങളിൽ അത് വിചാരിച്ച പോലെ നടക്കില്ലെന്നത് ഓര്‍ക്കേണ്ടതാണെന്നും ആഷ്ടൺ അഗര്‍ സൂചിപ്പിച്ചു.