ജുവാൻ ഗോൺസൽവസ് ഇനി ഹൈദരബാദ് ഡിഫൻസിൽ

20210707 175409

സ്പാനിഷ് ഡിഫൻഡർ ജുവാൻ ഗോൺസാല്വസ് കഴിഞ്ഞ ആഴ്ച ബെംഗളൂരു എഫ് സി വിട്ടിരുന്നു. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. അവസാന അഞ്ചു വർഷമായി ബെംഗളൂരു ക്ലബിനൊപ്പം ഉണ്ടായിരുന്ന താരമാണ് ജുവാനൻ‌. ഒരു വർഷത്തെ കരാറിലാകും ജുവാനൻ ഒപ്പുവെക്കുക.

34കാരനായ ജുവാനാൻ 2016ലാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയോടൊപ്പം ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ്, ഐ എസ് എൽ എന്നീ കിരീടങ്ങൾ നേടാൻ ജുവാനാന് ആയിട്ടുണ്ട്. മുമ്പ് റയൽ മാഡ്രിഡ് ബി ടീമിലും സ്പാനിഷ് ക്ലബായ ലെഗാനെസിലും ജുവാനാൻ കളിച്ചിട്ടുണ്ട്. ഹൈദരബാദ് ഡിഫൻസിന് ശക്തി കൂട്ടാൻ ജുവാനന് ആകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്.

Previous article70 റൺസ് നേടിയ മോമിനുള്ളും പുറത്ത്, രണ്ടാം സെഷനിലും പിടിമുറുക്കി സിംബാബ്‍വേ
Next articleകരീബിയന്‍ പ്രിച്ചുകളിൽ സ്പിന്നിന് പവര്‍പ്ലേയിൽ വലിയ പ്രാധാന്യമുണ്ട് – ആഷ്ടൺ അഗര്‍