പൊരുതാതെ കീഴടങ്ങി ലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സ് ജയം

- Advertisement -

ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക. 252 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വെറും 138 റണ്‍സ് മാത്രം നേടാനായപ്പോള്‍ 113 റണ്‍സിന്റെ ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. വെറും 32.2 ഓവറില്‍ സന്ദര്‍ശകര്‍ കീഴടങ്ങുന്ന കാഴ്ചയാണ് സെഞ്ചൂറിയണില്‍ കണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിറും ആന്‍റിച്ച് നോര്‍ട്‍ജേയും ലുംഗിസാനി ഗിഡിയും രണ്ട് വീതം വിക്കറ്റും നേടിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. 31 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 24 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും 23 റണ്‍സ് നേടിയ തിസാര പെരേരയും മാത്രമാണ് 20നു മുകളില്‍ സ്കോര്‍ നേടുവാന്‍ സാധിച്ച ലങ്കന്‍ താരങ്ങള്‍.

Advertisement